Advertisement

JSK സിനിമാ വിവാദം: കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ സിനിമാ സംഘടനകള്‍

14 hours ago
3 minutes Read
JSK Cinema Controversy: Film organizations approaches Central Government

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിക്കും. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമര്‍പ്പിക്കുക. (JSK Cinema Controversy: Film organizations approaches Central Government)

സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിനിമ സംഘടനകള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കടന്നാക്രമണം അംഗീകരിക്കാന്‍ ആവില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം അയക്കുന്നത്.

Read Also: ‘നിങ്ങൾക്ക് മടങ്ങാം’ ; ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കാനൊരുങ്ങി ഫോക്‌സ്‌കോണ്‍

ബോര്‍ഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം നാളെയാണ് സമര്‍പ്പിക്കുക. നാളെ രാവിലെ 10 മണിക്ക് ഹൈക്കോടതി സിനിമ കാണാന്‍ ഇരിക്കെയാണ് സംഘടനകളുടെ നീക്കം. സിനിമ കണ്ടത്തിനു ശേഷം ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Story Highlights : JSK Cinema Controversy: Film organizations approaches Central Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top