ആണവോര്‍ജ്ജ മേഖലയിലെ നിയമഭേദഗതിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിക്കും’; നാഷണല്‍ അലയന്‍സ് ഓഫ് ആന്റി ന്യൂക്ലിയര്‍ മൂവ്‌മെന്റ്‌സ്

വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആണവോര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ടുവരാന്‍ ആലോചിക്കുന്ന നിയമഭേദഗതിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് ആന്റി ന്യൂക്ലിയര്‍ മൂവ്‌മെന്റ്‌സ്. ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും,ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള ഭേദഗതികള്‍ക്കെതിരെയാണ് പ്രതിഷേധം. വിഷയത്തില്‍ ദേശീയ പാര്‍ട്ടികളെയും സംഘടനകളെയും അടക്കം യോജിപ്പിച്ച് ജനങ്ങളെ അണിനിരത്താനാണ് തീരുമാനമെന്ന് കൂടംകുളം സമരനായകന്‍ ഡി ഉദയകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
വിഷയത്തില്‍ സഹകരിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും രാജ്യമെമ്പാടുമുള്ള പരിസ്ഥിതി സംഘടനകള്‍, ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ദേശവ്യാപകമായ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെയടക്കം ഇതിന്റെ ഭാഗമാക്കും. പാര്‍ലമെന്റിനകത്തും പുറത്തും ഇതിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍
അറ്റോമിക് എനര്‍ജി ആക്റ്റ് 1962 പറയുന്നത് ഇന്ത്യയിലുള്ള ന്യൂക്ലിയര്‍ ഇസ്റ്റളേഷന്‍സ് ഒക്കെ ഇന്ത്യന്‍ ഗവണ്‍മെന്റിന് മാത്രമേ മാനേജ് ചെയ്യാന്‍ സാധിക്കൂ എന്നതാണ്. ഈ ക്ലോസ് അവര്‍ മാറ്റുന്നു. സ്വകാര്യ മേഖല, അതായത് അദാനി, അംബാനി പോലുള്ളവരും പുറത്തുള്ളവര്‍ക്കും വന്ന് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ നിര്‍മിക്കാം പ്രവര്‍ത്തിപ്പിക്കാം – ഡി ഉദയകുമാര്‍ പറഞ്ഞു.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11മണിക്ക് ഇരു സഭകളും സമ്മേളിക്കും. സമ്മേളനത്തിന് മുന്‍പായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. പഹല്‍ ഗാം ഭീകരക്രമണം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാന അപകടം അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : Campaign to be launched against amendments to nuclear energy laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here