Advertisement

‘അവിഹിതം’; സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസായി

5 hours ago
4 minutes Read
avihitham

യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘അവിഹിതം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

ഇംഗ്ലീഷിലെ ആദ്യ ‘A’ക്ഷരത്തെയും, ‘A’ദാമിന്റെ ‘A’പ്പിളിനേയും, ലോകമെമ്പാടുമുള്ള ‘A’വെറേജ് മലയാളികളുടെ ‘A’a വികാരങ്ങളെയും നമിച്ചുകൊണ്ട്,
‘A’iശ്വര്യപൂര്‍വം ഞങ്ങള്‍ അവതരിപ്പിക്കുന്നു എന്ന മുഖവുരയോടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം സംവിധായകന്‍ പങ്കുവച്ചിരുന്നു.

ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രന്‍,രമേഷ് മാത്യുസ്, ക്രീയേറ്റീവ് ഡയറക്ടര്‍-ശ്രീരാജ് രവീന്ദ്രന്‍, എഡിറ്റര്‍-സനാത് ശിവരാജ്, സംഗീതം-ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുധീഷ് ഗോപിനാഥ്, കല-കൃപേഷ് അയ്യപ്പന്‍കുട്ടി, അക്ഷന്‍-അംബരീഷ് കളത്തറ.

Story Highlights : The teaser of the new film directed by Senna Hegde has been released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top