Advertisement

എൻജിൻ പൊട്ടിത്തെറിച്ച് കാർ തകരാറിലായ സംഭവം; ടൊയോട്ട കമ്പനി സൗജന്യമായി പരിഹരിച്ച് നൽകണമെന്ന് ഉപഭോക്ത്യ കമ്മിഷൻ

6 hours ago
2 minutes Read
toyota

നിർമ്മാണ തകരാർ കാരണം എഞ്ചിൻ പൊട്ടിത്തെറിച്ച ടൊയോട്ട കാർ സൗജന്യമായി നന്നാക്കി നൽകാൻ കമ്പനിയോട് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വിമുക്തഭടനായ രതീഷ് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നിർണ്ണായക വിധി. വാഹനം സൗജന്യമായി നന്നാക്കി നൽകിയില്ലെങ്കിൽ ഉപഭോക്താവിന് 9 ലക്ഷം രൂപയും അതിന്റെ പലിശയും നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

രതീഷിന്റെ ഉടമസ്ഥതയിലുള്ള ടൊയോട്ട എത്തിയോസ് കാറിന്റെ എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. സംഭവം അന്വേഷിച്ചപ്പോൾ എഞ്ചിൻ മാറ്റുന്നതിന് 3.70 ലക്ഷം രൂപ ചെലവ് വരുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ വാഹനത്തിന്റെ തകരാറിന് കാരണം നിർമ്മാണത്തിലെ പിഴവാണെന്ന് രതീഷ് വാദിച്ചു. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

Read Also: പരിചയം നടിച്ച് എടിഎം കാർഡ് തട്ടിപ്പ്; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിക്ക് 5000 രൂപ നഷ്ടമായി

രതീഷിന്റെ പരാതി പരിഗണിച്ച കമ്മീഷൻ വാഹനത്തിന്റെ തകരാറിന് കമ്പനിയാണ് ഉത്തരവാദിയെന്ന് കണ്ടെത്തി. ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നതിനായി വാഹനം സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ ടൊയോട്ടക്ക് നിർദ്ദേശം നൽകി.

Story Highlights : Car damaged due to engine explosion; Consumer Commission demands Toyota to fix it free of cost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top