അന്നും ഇന്നും പ്രിയപ്പെട്ടവൻ; എംപിവി സെഗ്മെൻ്റിലെ രാജാവ്; വിപണിയിൽ 20 വർഷം പൂർത്തിയാക്കി ഇന്നോവ

വിപണിയിൽ 20 വർഷം എംപിവി സെഗ്മെൻ്റിലെ രാജാവ് പൂർത്തിയാക്കി ഇന്നോവ. 2005ൽ വിപണിയിലെത്തിയ ഇന്നോവ 12 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. 7 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ച മോഡലിന് ഇപ്പോൾ വില 40 ലക്ഷം രൂപയാണ്. ഹൈബ്രിഡ് എഞ്ചിൻ എത്തിയതോടെ വിപണിയിൽ കൂടുതൽ പ്രിയങ്കരനായി മാറുകയാണ് ഇന്നോവ.
ക്വാളീസ് വാഹന വിപണി വിടുമ്പോഴാണ് ഇന്നോവ ഇന്ത്യൻ വിപണികളിൽ എത്തുന്നത്. 11 വർഷക്കാലം ഇന്നോവ എന്ന പേരിൽ വിപണി പിടിച്ച വാഹനം 2016ൽ ഇന്നോവ ക്രിസ്റ്റ എന്ന വാഹനത്തിലേക്ക് വഴിമാറി. 2022-ൽ ക്രിസ്റ്റയ്‌ക്കൊപ്പം തന്നെ ഇന്നോവ ഹൈക്രോസ് എന്ന വാഹനവും ടൊയോട്ട ഇന്ത്യക്കാർക്ക് മുന്നിലേക്ക് എത്തിച്ചു. മോണോകോക് ഷാസിയും ഹൈബ്രിഡ് സാങ്കേതികവിദ്യയിലുമായിരുന്നു ഹൈക്രോസ് നിരത്തുകളിലേക്ക് എത്തിയത്.
സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റയിലുള്ളത്. 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ആണ് ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം. രണ്ട് വർഷം കൊണ്ട് ഇന്നോവ ഹൈക്രോസിന്റെ ഒരുലക്ഷം യുണീറ്റുകളാണ് വിറ്റുപോയത്. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്‌ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവന്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയാണ് കളർ ഓപ്ഷനുകൾ.
Story Highlights : Toyota Innova completes 20 years with 12 lakh sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here