Advertisement

വാഹന വിപണിയിൽ കുതിച്ച് ഹ്യുണ്ടായ് ക്രെറ്റ; ഈ വർഷം ഇതുവരെ വിറ്റുപോയത് 1.17 ലക്ഷം യൂണിറ്റ്

10 hours ago
3 minutes Read

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം തുടരുന്നത്.

“ഹ്യുണ്ടായ് ക്രെറ്റയുടെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്നേഹവും വിശ്വാസവും ഞങ്ങളെ ശരിക്കും വിനയാന്വിതരാക്കുന്നു. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എല്ലാ സെഗ്‌മെന്റുകളിലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നത് ഒരു വിൽപ്പന നാഴികക്കല്ല് മാത്രമല്ല, വർഷങ്ങളായി ക്രെറ്റ കെട്ടിപ്പടുത്ത വൈകാരിക ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്” ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു. എല്ലാ മോഡലുകളെയും പിന്നിലാക്കിയാണ് ക്രെറ്റ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലായി മാറി.

2015 മുതൽ ഓരോ വർഷവും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന മിഡ്-സൈസ് എസ്‌യുവി എന്ന സ്ഥാനം ക്രെറ്റ നിലനിർത്തിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ, ആധുനിക ഡിസൈൻ, സുരക്ഷാ സവിശേഷതകൾ എന്നിവയാണ് ഉപഭോക്താക്കളെ ക്രെറ്റയിലേക്ക് ആകർഷിക്കുന്നത്. പെട്രോൾ, ഡീസൽ, ടർബോചാർജ്ഡ്, ഇലക്ട്രിക് വകഭേദങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ എന്നിവയാൽ ഹ്യുണ്ടായി ക്രെറ്റ വേറിട്ടുനിൽക്കുന്നുണ്ട്.

E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോൾ 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലേക്ക് നോക്കിയാൽ 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്.

Story Highlights : Hyundai Creta Tops Indian Car Sales Charts In Jan-July 2025 Period

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top