Advertisement

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

2 hours ago
2 minutes Read

മലായാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.

എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

എല്ലാവർക്കും നബിദിന ആശംസകളും അദ്ദേഹം നേർന്നു. ഈ പുണ്യദിനം നമ്മുടെ സമൂഹത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരട്ടെ. കാരുണ്യം, സേവനം, നീതി എന്നിവയുടെ മൂല്യങ്ങൾ എപ്പോഴും നമ്മെ നയിക്കട്ടെയെന്നും എല്ലാവർക്കും ഈദ് മുബാറക് നേരുന്നുവെന്നും അദ്ദേഹം കുറച്ചു. അധ്യാപക ദിനമായ ഇന്ന് എല്ലാ അധ്യാപകർക്കും ആശംസകളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Story Highlights : onam wishes to all malayalees narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top