Advertisement

50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂർവ്വം’; മോഹൻലാലിന് ഹാട്രിക് വിജയം

2 hours ago
3 minutes Read
hridayapoorvam

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ 10 വർഷത്തിന് ശേഷം പിറന്ന ചിത്രം ‘ഹൃദയപൂർവ്വം’ 50 കോടി ക്ലബ്ബിൽ ഇടം നേടി. പ്രദർശനത്തിനെത്തി വെറും എട്ട് ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. നടൻ മോഹൻലാൽ തന്നെയാണ് ഈ സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഈ വർഷം മോഹൻലാലിന്റെ തുടർച്ചയായ മൂന്നാമത്തെ 50 കോടി ചിത്രമാണിത്. നേരത്തെ 2025-ൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതിൽ ‘എമ്പുരാൻ’ മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

Read Also: രാജേഷ് കേശവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽനിന്ന് മാറ്റി

ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ‘ഹൃദയപൂർവ്വം’ തിയേറ്ററുകളിലെത്തിയത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം ഒരു പതിറ്റാണ്ടിന്റെ ഇടവേള കഴിഞ്ഞാണ് സത്യൻ അന്തിക്കാടും മോഹൻലാലും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. മലയാള സിനിമയിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ ‘ദൃശ്യ’വും (2013) മോഹൻലാൽ നായകനായതാണ് എന്നത് ശ്രദ്ധേയമാണ്.

Story Highlights : ‘Hridayapoorvam’ crosses 50 crore collection; Mohanlal scores hat-trick

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top