Advertisement

ഓണത്തിനിടയിൽ കത്തിക്കൂത്ത്; പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തി, നെടുമങ്ങാട് പൂകച്ചവടക്കാരന് ഗുരുതര പരുക്ക്

3 hours ago
1 minute Read

പൂവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരുക്കേൽപ്പിച്ച്. നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ലവർ മാർട്ടിൽ ഇന്ന് ഉച്ചക്കാണ് സംഭവം.

തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാർ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തർക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനീസിനെ കുത്തിയ കട്ടപ്പ കുമാർ ഒളിവിലാണ്. അനീസിന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

Story Highlights : fight in nedumangadu flower mart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top