Advertisement

നെടുമങ്ങാട് പൂക്കടയിലെ സംഘര്‍ഷം: പ്രതി പിടിയില്‍

6 hours ago
2 minutes Read

തിരുവനന്തപുരം നെടുമങ്ങാട് പൂക്കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടയിലെ ജീവനക്കാരനായ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു.

നെടുമങ്ങാട് -കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ടില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തര്‍ക്കം ഉണ്ടായി. ഇതിനിടെ കുമാര്‍, അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനീസിന്റെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

Story Highlights : Clashes at Nedumangad flower shop: Accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top