Advertisement

കൂടെ ഓടിയെത്താൻ ആർക്കുമായില്ല ;ആക്ഷൻ ഹീറോ ബിജു തന്നെ മുന്നിൽ

June 20, 2016
1 minute Read

 

കൂടെ ഓടിയവരെയും പിന്നാലെ കുതിച്ചെത്തിയവരെയുമെല്ലാം തോല്പിച്ച് കളക്ഷനിൽ ഒന്നാമതെത്തിയത് നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജു. സ്റ്റാർട്ടിംഗ് പോയിന്റിൽ അല്പം പിഴച്ചെങ്കിലും ഈ പോലീസുകാരന്റെയൊപ്പം പ്രേക്ഷകർ കട്ടയ്ക്ക് നിന്നത് 100 ദിവസം!! ചിത്രം തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത് 30 കോടി രൂപ. ബിജുവിനൊപ്പം മത്സരിച്ച് ഇപ്പോഴും നിർത്താതെ ഓടുന്നത് ജേക്കബും മക്കളുമാണ്. ജേക്കബ്ബിന്റെ സ്വർഗരാജ്യം 70 ദിവസം കൊണ്ട് നേടിയത് 25 കോടി രൂപ. അങ്ങനെ,2016ന്റെ ആദ്യപകുതിയിലെ കളക്ഷൻ ഹീറോ നിവിൻ പോളി തന്നെ.2014ലും 2015ലും നിവിൻ പോളി തന്നെയായിരുന്നു പട്ടികയിൽ മുന്നിൽ.

2016 തുടങ്ങി ആറു മാസം പിന്നിടുമ്പോൾ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത് 7 ചിത്രങ്ങളാണ്.ആക്ഷൻ ഹീറോ ബിജു,ജേക്കബിന്റെ സ്വർഗരാജ്യം,പാവാട,മഹേഷിന്റെ പ്രതികാരം,കലി,കിങ്ങ് ലയർ എന്നീ ചിത്രങ്ങൾക്കൊപ്പം താരപ്പൊലിമയില്ലാതെ എത്തിയ ഹാപ്പി വെഡ്ഡിംഗും ലിസ്റ്റിൽ മുൻപന്തിയിലുണ്ട്.ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമെന്ന നിലയിലാണ് ഹാപ്പിവെഡ്ഡിംഗ് വളരെ വേഗം ഹിറ്റ്‌ലിസ്റ്റിൽ ഇടം പിടിച്ചത്.

ആറുമാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തിയത് 58 മലയാള സിനിമകളാണ്. പതിവുപോലെ ഭൂരിഭാഗം സിനിമകളും മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാതെ പരാജയമായി.പ്രമുഖ സംവിധായകരുടെ പോലും ചിത്രങ്ങൾ പൊട്ടിപ്പാളീസായപ്പോൾ രണ്ട് പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ വൻവിജയമായി എന്നതും ശ്രദ്ധേയമാണ്. ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരവും ഒമറിന്റെ ഹാപ്പി വെഡ്ഡിംഗും.

വിതരണരംഗത്ത് നേട്ടം കൊയ്തത് ലാൽ ജോസിന്റെ കമ്പനിയായ എൽജെ ഫിലിംസാണ്.ആക്ഷൻ ഹീറോ ബിജുവും ജേക്കബ്ബിന്റെ സ്വർഗരാജ്യവും തിയേറ്ററുകളിലെത്തിച്ചത് എൽജെ ഫിലിംസാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top