‘കുഞ്ഞ് അതിഥി എത്തി’; ദിയ കൃഷ്ണ അമ്മയായി, ആദ്യ കണ്മണിയെ വരവേറ്റ് കുടുംബം

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നു. ഒടുവിൽ ഞങ്ങളുടെ കണ്മണി എത്തി എന്ന് കുറിച്ചുകൊണ്ട് ദിയ ഇൻസ്റ്റാഗ്രാമിൽ കുഞ്ഞിക്കാലുകളുടെ ചിത്രവും പങ്കുവെച്ചു. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മകൾ ദിയക്ക് ഒരാൺകുഞ്ഞ് പിറന്നെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
നമസ്കാരം സഹോദരങ്ങളെ. വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി. എന്നാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സോഫ്റ്റ് വെയർ എഞ്ചിനിയർ ആണ് അശ്വിൻ. ദിയ ഒരു ബിസിനസുകാരി കൂടിയാണ്. ‘ഓസി ടോക്കീസ്’ എന്നാണ് ദിയയുടെ യുട്യൂബ് ചാനലിന്‍റെ പേര്. 1.26 മില്യണ്‍ സബ്സ്ക്രൈബേഴ്സും ചാനലിനുണ്ട്.
Story Highlights : Influencer Diya Krishna and Aswin Ganesh welcomes baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here