കാട്ടുമൃഗങ്ങളെ കൊല്ലാമെന്ന് സുപ്രീം കോടതിയും. വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ അനുമതിയ്ക്ക് സുപ്രീം കോടതി സ്‌റ്റേ നൽകിയില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം സംബന്ധിച്ച തീരുമാനം സർക്കാരാകും എടുക്കുക എന്നും കോടതി.
വന്യമൃഗങ്ങളെ തരംതിരിച്ച് കൊന്നൊടുക്കുന്നത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് കാണിച്ചാണ് മൃഗസംരക്ഷണ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
വന്യമൃഗങ്ങൾ മൂലം കൃഷിനാശം, ആൾ നാശം എന്നിവ ഉണ്ടാകുന്നതായി സംസ്ഥാന സർക്കാരുകൾ ആരോപിക്കുന്നത് ശാസ്ത്രീയ സർവ്വേകളുടെ പിമ്പലത്തോടെയല്ലെന്നും ഹരജിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരിന്നു.
കൃഷി നാശം വരുത്തിയാൽ ഹിമാചലിൽ കുരങ്ങുകളേയും ഗോവയിൽ മയിലുകളേയും പശ്ചിമ ബംഗാളിൽ കാട്ടാനകളേയും കൊന്നൊടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം.
കൃഷി നാശമുണ്ടാക്കുന്ന മൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ പരാതി പരിഗണിച്ച് സംസ്ഥാനങ്ങളുടെ അപേക്ഷ പ്രകാപമാണ് അനുമതി നൽകിയതെന്ന് പകിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കർ പരഞ്ഞു.
2015 ഡിസംബറിലാണ് ജനങ്ങളുടെ ജീവനോ കൃഷിനാശത്തിനോ കാരണമാകുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന മെമോറാൻഡം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ കർഷകർ നിയമ വിരുദ്ധമായി നിർമ്മിച്ച ഇലക്ട്രിക് കമ്പിവേലിയിൽ തട്ടി ആന ചരിഞ്ഞിരുന്നു. ഈ വർഷം മാത്രം അഞ്ച് ആനകൾക്കാണ് സമാനമായ സംഭവങ്ങളിൽ ജീവൻ നഷ്ടമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here