Advertisement

ഹൈപെർഫോമൻസ് ലക്ഷ്വറി ഇലക്ട്രിക് SUV; വൈ.യു.7 അവതരിപ്പിച്ച് ടെക് ഭീമൻ‌

5 hours ago
2 minutes Read

സ്മാർട്ട് ഫോൺ നിർമാണ മേഖലയിലെ കരുത്തൻ ഷവോമിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. ആദ്യ ഇലക്ട്രിക് കാറായ SU7 സെഡാൻ ഹിറ്റായതിന് പിന്നാലെയാണ് രണ്ടാമത്തെ ഇവി വിപണയിൽ എത്തിച്ചിരിക്കുന്നത്. പ്രോ, സ്റ്റാൻഡേർഡ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

സ്റ്റാൻഡേർഡിൽ 96.3 kWh ബാറ്ററിയും പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമാണ് ഉള്ളത്. 835 കിലോമീറ്റർ റേഞ്ചാണ് ഷവോമി വാ​ഗ്ദാനം ചെയ്യുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 5.9 സെക്കൻഡ് മാത്രമാണ്. ഈ കാറിന്റെ പ്രോ വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇതും സ്റ്റാൻഡേർഡ് വേരിയന്റിന്റെ അതേ ബാറ്ററി പായ്‌ക്കോടെയാണ് വരുന്നത്. ഈ വേരിയന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള സമയം 4.3 സെക്കൻഡ് മാത്രം മതി. എന്നാൽ 770 കിലോമീറ്ററായി റേഞ്ച് കുറയുന്നു.

ഏറ്റവും ഉയർന്ന വേരിയന്റായ മാക്‌സിന് 101.7 kWh ബാറ്ററി പായ്ക്കിൽ നിന്നാണ് പവർ എടുക്കുക. 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. 253 ആണ് പരമാവധി വേഗത. 760 കിലോമീറ്ററാണ് റേഞ്ച്. ഷവോമി YU7 വെറും 12 മിനിറ്റിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജാകും. 15 മിനിറ്റ് ചാർജ് ചെയ്താൽ 620 കിലോമീറ്റർ ഓടാനാകുമെന്നാണ് അവകാശപ്പെടുന്നത്.

പനോരമിക് സൺറൂഫ്, നാപ്പ ലെതർ സീറ്റുകൾ, കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം സോഫ്റ്റ്-ടച്ച് സർഫേസുകൾ എന്നിവയാണ് YU7 എസ്‌യുവിയുടെ പ്രധാന ഇന്റീരിയർ സവിശേഷതകൾ. ഡ്യുവൽ-ലെയർ ഫിനിഷുള്ള എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ, ലാവ ഓറഞ്ച് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വൈ.യു.7 ലഭ്യമാണ്. 2025 ജൂലായ് മുതൽ വാഹനം വിപണിയിലെത്തും.

Story Highlights : Xiaomi YU7 electric SUV unveiled with 835 km of range

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top