നികുതി നല്‍കിയില്ലേ? എന്നാ പോന്നോളൂ അഴിയെണ്ണാം

മന:പൂര്‍വ്വം നികുതിനല്‍കാത്തവരെ അറസ്റ്റ് ചെയ്യാനും സ്വത്തുവകകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാനും ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. മാത്രമല്ല ഇവരുടെ പാന്‍കാര്‍ഡ് മരവിപ്പിക്കാനും, ബാങ്ക് വായ്പ നിഷേധിക്കാനും, പാചക വാതക സബ്സിഡി പിന്‍വലിക്കാനുമാണ് തീരുമാനം. ഇത് ഇക്കൊല്ലം തന്നെ നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തയ്യാറാക്കിയതാണ് ഈ നിര്‍ദേശങ്ങള്‍.
ആദായ നികുതി നിയമത്തിലെ 271എഫ് വകുപ്പനുസരിച്ചാണ് പിഴ ഈടാക്കുക. ഇത് 1000 രൂപമുതല്‍ 5000 വരെയാകാം. 276സിസി വകുപ്പനുസരിച്ചാണ് കുറ്റവിചാരണ. മൂന്നുമാസം മുതല്‍ ഏഴ് വര്‍ഷം വരെയുള്ള തടവ് ശിക്ഷ ലഭിക്കാം. ഒരു കോടിയും അതിനുമേലും കുടിശ്ശികയുള്ള എല്ലാവരുടേയും പേരു വിവരം പരസ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here