Advertisement

ഡല്‍ഹിയില്‍ എല്ലാ സര്‍വീസുകളും സാധാരണനിലയില്‍; ദേശീയ പണിമുടക്ക് ശാന്തം

4 days ago
1 minute Read
delhi

ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. സാധാരണ നിലയിൽ തന്നെ നിരത്തുകളിൽ പൊതുഗതാതം ഉൾപ്പടെയുള്ളവ സർവീസ് നടത്തുന്നുണ്ട്. പൊതുവിൽ ഡൽഹിയിൽ പണിമുടക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് നിഗമനം. കാരണം ഡെൽഹിയിലെ അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ഉൾപ്പെടുന്ന 10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കും. ഏറ്റവും കൂടുതൽ കർഷക സംഘടനകൾക്ക് സ്വാധീനമുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ പണിമുടക്ക് ശക്തമാക്കാനുള്ള സാധ്യതയാണുള്ളത്. ബീഹാറിൽ ശക്തമായി തന്നെ പണിമുടക്ക് ഉണ്ടാകും. ആർജെഡിയും ഇടത് സംഘടനകളുമാണ് ബീഹാറിലെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ പാർട്ടികളും പൊതുപണിമുടക്കിന് പിന്തുണ നൽകി.

Story Highlights : National strike in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top