ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തി. നിലവിലുള്ള എല്ലാ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 6 മാസം കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനും യോഗം തീരുമാനമായി.
കുളത്തിൽ വീണ് മരിച്ച മലപ്പുറം, തിരൂർ, പുറത്തൂർ ചെമ്പ്ര വീട്ടിൽ സി. സുഭാഷിൻറെ മകൻ അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മൻസിലിൽ മുഹമ്മദ് കുർബാൻറെ മകൾ, കെ.പി. ജാസ്മിൻ എന്നിവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകും. കാഞ്ഞങ്ങാട് കാസർഗോഡ് സ്റ്റേറ്റ് ഹൈവേയിൽ പള്ളിക്കരയിൽ വച്ച് കാർ മരത്തിലിടിച്ച് മരിച്ച ആറുപേരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും നൽകാനും തീരുമാനമായി.
കാലാവധി പൂർത്തിയായതും ഏതാനും ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകാനിരിക്കുന്നതുമായ ഉദ്യോഗസ്ഥർക്ക് കാലാവധി നീട്ടി നൽകി. സീനിയർ ഗവ. പ്ലീഡർമാരായി പി. നാരായണൻ, പി.പി. താജുദ്ദീൻ, പി. എൻ. സന്തോഷ്, നിഷ ബോസ് എന്നിവരെയാണ് കാലാവധി നീട്ടി നൽകി നിയമിച്ചത്. സ്‌പെഷ്യൽ ഗവ, പ്ലീഡർമാരായി എൻ. മനോജ്കുമാർ, എം. ആർ. ശ്രീലത, പി. സന്തോഷ്‌കുമാർ എന്നിവരെയും നിയമിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here