തമിഴ്നാട്ടിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ബസ് പൂർണമായി തകർന്നു. ചെന്നൈയിൽ നിന്ന് വന്ന എക്‌സ്പ്രസ് ട്രെയിനിലാണ് ബസ് ഇടിച്ചത്.
റെയിൽവേ ഗേറ്റ് കീപ്പറുടെ അനാസ്ഥയിലാണ് അപകടം ഉണ്ടായത്. ഗേറ്റ് അടക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടിട്ടും ബസ് ഡ്രൈവർ ട്രാക്ക് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ബസിൽ കുട്ടികൾ കുറവായിരുന്നു. സ്കൂളിലേക്ക് കുട്ടികളെ പിക്ക് ചെയ്ത് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർക്കെല്ലാം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Story Highlights : School bus collides with train in Tamil Nadu five death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here