ഡേവിഡ് കാമറൂൺ രാജിവക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവക്കും. അടുത്ത മൂന്ന് മാസം കൂടി പ്രധാനമന്ത്രിയായി തുടരും. രാജി അടുത്ത ഒക്ടോബറിലെന്നും കാമറൂൺ. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകണമോ എന്ന ചോദ്യമുയർത്തി നടന്ന ഹിത പരിശോധനയിലെ ഫലം ബ്രിട്ടണ് എതിരായതിനെ തുടർന്നാണ് രാജി. 4.6 കോടി ജനങ്ങളിൽ ഭൂരിപക്ഷം പേരും ബ്രിട്ടൺ പുറത്തുപോകണമെന്ന ആവശ്യത്തെ അനുകൂലിക്കുകയായിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിഭാഗീയതയുടെ സമ്മര്‍ദമാണ് പ്രധാനമന്ത്രി ജെയിംസ് കാമറൂണിനെ ബ്രെക്സിറ്റ് (ബ്രിട്ടന് എക്സിറ്റ്) വോട്ടിങിന് നിര്‍ബന്ധിതനാക്കിയിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് പരമാധികാരം കൊണ്ടുവരാനാകുമെന്നും കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനാകുമെന്നുമാണ് ബ്രക്സിറ്റുകാര്‍ ഉയര്‍ത്തിയിരുന്ന വാദം.
കാമറൂണടക്കമുള്ളവര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ആദ്യമായാണ് ഒരു രാജ്യം വിട്ടു പോകുന്നത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാണ് തീരുമാനിക്കുന്നതെങ്കില്‍ ഇത് നടപ്പാകാന്‍ രണ്ടുവര്‍ഷമെടുക്കും. അതുവരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസിന്റെയും തീരുമാനങ്ങള്‍ ബ്രിട്ടന് ബാധകമാകും. ഇതിനിടയില്‍ തീരുമാനം പുനപരിശോധിക്കാനും ബ്രിട്ടന് അവസരമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here