ഇത്രയ്ക്ക് ചീപ്പാണോ മെസ്സീന്റെ പെനാൽറ്റി???

കോപ്പ അമേരിക്ക ഫൈനലിൽ രണ്ടാം തവണയും ചിലിയോട് തോറ്റ അർജന്റീന ടീമിനെ പൊങ്കാലയിട്ട് തകർക്കുകയാണ് സോഷ്യൽ മീഡിയ.ഫുട്‌ബോളിന്റെ മിശിഹ ലയണൽ മെസ്സിയാണ് ഇപ്പോൾ മല്ലൂസിന്റെ മോസ്റ്റ് ഫേവറിറ്റ് ട്രോൾ താരം. ഈ ട്രോളുകൾ കണ്ടാൽ രാജ്യാന്തര ഫുട്‌ബോൾ എന്നല്ല ക്ലബ്ബ് ഫുട്‌ബോളിൽ നിന്ന് തന്നെ മെസ്സി വിരമിച്ച് പോവും.അത്രയ്ക്കുണ്ട് ട്രോളന്മാരുടെ വെറുപ്പിക്കൽസ്…
മെസ്സിയുടെ പേരിൽ നടത്തിയ വഴിപാടുകൾ ഫലം കാണാഞ്ഞത് ഭഗവതി ചതിച്ചതാണ് പോലും!! ആ ഗോൾ ഞാനിങ്ങെടുത്തതാന്ന് പറഞ്ഞ് അർജന്റീനയെ തോല്പ്പിച്ചതിന്റെ ഉത്തരവാദിത്തം കർത്താവ് ഏറ്റെടുത്തിട്ടുമുണ്ട്.അല്ലെലെ മിശിഹാ എന്നാണല്ലോ മെസ്സിയെ വിളിക്കുന്നത്,ഈ കളീംകൂടി ജയിച്ചിരുന്നേൽ പള്ളീൽ മെസ്സീടെ ഫോട്ടോ വയ്ക്കുമെന്ന് കർത്താവ് പേടിച്ചു പോയീന്ന്!! ഒക്കെയാണെങ്കിലും മെസ്സിയോട് തളരരുത് രാമൻകുട്ടീ തളരരുത് എന്ന് പറയാനും ട്രോളന്മാർക്ക് മനസ്സുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here