Advertisement

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; കാര്യവട്ടത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

3 hours ago
2 minutes Read
CRIME

കാര്യവട്ടം ഉള്ളൂർക്കോണത്ത് മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണൻ നായരെ (58) പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മദ്യപാനികളായ അച്ഛനും മകനും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതിനെത്തുടർന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയും ഉല്ലാസിന്റെ ഭാര്യയും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇന്നലെ രാത്രിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read Also: ‘നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണൻ നായർ ഭാര്യയെ മകൻ രക്തത്തിൽ കുളിച്ചുകിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Story Highlights : Family dispute leads to murder; Father hacks son to death in Karyavattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top