കൊളസ്‌ട്രോള്‍ ഉത്പാദനത്തിലെ തടസങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും; കാര്യവട്ടം ക്യാമ്പസില്‍ നിന്നും ശ്രദ്ധേയമായ പഠനം

കൊളസ്‌ട്രോളും മുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകരും ഗവേഷകരും പറയുന്നത്. മനുഷ്യ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഉത്പ്പാദനത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നു എന്നാണ് ഇവരുടെ പഠനം. കേരള സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍,നജീബ് എസ്, ബിനുമോന്‍ ടി എം, സൂര്യ സുരേഷ്, നിഖില ലീമോന്‍ എന്നിവരുള്‍പ്പെട്ട ഗവേഷണ സംഘമാണ് മുടി കൊഴിച്ചിലിന്റെ വ്യത്യസ്ത കാരണങ്ങളെ പറ്റി പഠനം നടത്തിയത്. (kerala university study on the connection between cholesterol and hairfall )
ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, മുടി വളര്‍ച്ചയുടെ രൂപീകരണത്തിലും കൊളസ്‌ട്രോള്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് നിര്‍വഹിക്കുന്നത്. കൊളസ്‌ട്രോളിന്റെ ഉല്‍പാദനം തടസപ്പെടുന്നത് ത്വക്കിന്റെ സ്വഭാവിക സമസ്ഥിതി തകരാറിലാക്കുകയും, മുടി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോളിലുള്ള വ്യതിയാനം മൂലം രോമകൂപങ്ങള്‍ സ്ഥിരമായി തന്നെ നഷ്ടപ്പെടുകയും, ത്വക്കില്‍ പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു എന്നാണ് ഗവേഷണ റിപ്പോര്‍ട്ട്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ശരീരത്തിലെ പ്രധാനപ്പെട്ട ഹോര്‍മോണായ ആന്‍ജിയോടെന്‍സിന് ഹെയര്‍ ഫോളിക്കിളില്‍ അഥവാ രോമകൂപങ്ങളിലുള്ള സ്വാധീനവും ഗവേഷണത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മുടി കൊഴിച്ചിലിന് കാരണമാകുന്ന വിവിധ കാരണങ്ങളെ കുറിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ മുടി കൊഴിച്ചില്‍ ചികിത്സക്ക് സഹായകമാകും. ഇതിനാവശ്യമായ മരുന്നുകളും വികസിപ്പിക്കാനാകും. മുടികൊഴിച്ചിലിനെ സംബന്ധിച്ചുള്ള ഗവേഷണ പഠനത്തില്‍ വഴിത്തിരിവാകുന്നതാണ് കേരള സര്‍വകലാശാലയില്‍ നടന്ന പഠനം.
Story Highlights: kerala university study on the connection between cholesterol and hair fall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here