‘കേരള’യില്‍ നാടകീയ രംഗങ്ങള്‍; വിഭജനഭീതി ദിനം സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു

ക്യാംപസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിര്‍ദേശം കേരള സര്‍വകലാശാല മയപ്പെടുത്തിയതിന് പിന്നാലെ പുതുക്കിയ ഉത്തരവിറക്കിയ സര്‍വകലാശാല കോളജ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. ഇടത് അധ്യാപക സംഘടനയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. ബിജുവാണ് രാജിവച്ചത്. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി എല്ലാ കോളജുകളും ആചരിക്കണമെന്നാണ് ആദ്യ ഉത്തരവെങ്കില്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട തീരുമാനം അതത് കോളജുകള്‍ക്ക് എടുക്കാമെന്ന് ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയിരുന്നു. ആദ്യ ഉത്തരവിനോടുള്ള മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ ഉത്തരവ്. (kerala university development director dr. biju resigns)
സര്‍ക്കുലറുമായി ബന്ധപ്പെട്ട് അത്യന്തം നാടകീയ നീക്കങ്ങളാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്നത്. പുതിയ ഉത്തരവിറക്കിയ ഡോ. ബിജു പിന്നീട് വൈസ് ചാന്‍സലറുടെ മുറിയിലെത്തുകയും രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോരുകയുമായിരുന്നു. അതേസമയം പുതിയ സര്‍ക്കുലറിനെക്കുറിച്ച് തനിക്കറിയില്ലെന്നും അത് ഇറക്കിയ ആളോട് ചോദിക്കണമെന്നുമാണ് വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിലപാട്.
Read Also: 2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ
വിഭജന ഭീതിദിനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നായിരുന്നു വിവാദ ഉത്തരവില്‍ നല്‍കിയിരുന്ന നിര്‍ദേശം. ഇന്ത്യ പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ പ്രതിഷേധമറിയിക്കുകയും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഇത്തരം ഉത്തരവുകളിറക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Story Highlights : kerala university development director dr. biju resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here