‘ഗവര്‍ണറുടെ വിഭജനദിനാചരണ സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പാകില്ല ‘; വി ഡി സതീശന്‍

സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം വിഭജനദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലര്‍ കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനും മുകളില്‍ സമാന്തര സംവിധാനമായി പ്രവര്‍ത്തിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭരണഘടനാ വിരുദ്ധമായ ഒരു നടപടികളും അംഗീകരിക്കാനാകില്ല – അദ്ദേഹം വ്യക്തമാക്കി.
കേരള ഗവര്‍ണറുടെ കസേരയിലാണ് ഇപ്പോള്‍ ഇരിക്കുന്നതെന്ന്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പിന്നില്‍ നിന്നും കുത്തിയ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ പാരമ്പര്യം പേറുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് കേരളത്തിന്റെ മതേതര സമൂഹത്തിലേക്ക് വിഭജനത്തിന്റെ രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന്‍ ഗവര്‍ണര്‍ തയാറാകണം. അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കാതെ ഉറച്ച നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണം – പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Story Highlights : Governor’s circular on celebrating Partition Day will not be implemented in Kerala; VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here