Advertisement

ജാഗ്രതൈ,ഫേസ്ബുക്കിലൂടെ പുതിയ വൈറസ്

June 28, 2016
1 minute Read

 

ഏതെങ്കിലും സുഹൃത്തിന്റെ കമന്റിൽ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നാലുടൻ അതെന്ത് എന്നറിയാൻ ചാടിയിറങ്ങുമ്പോ കരുതിയിരിക്കുക.അതൊരുപക്ഷേ വൈറസായിരിക്കാം.

ടാഗ് നോട്ടിഫിക്കേഷൻ എന്ന വ്യാജേന പുതിയ വൈറസ് അതിക്രമിച്ച് കടക്കാൻ സാധ്യയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.’ഇൻ ദി മാർക്കറ്റ്’ എന്നാണ് ഈ വൈറസിന്റെ പേര്.ഗൂഗിൾ ക്രോമിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് വൈറസിന്റെ പ്രധാന ഇരകൾ.ഫയർഫോക്‌സ്,ഒപ്പേറ,സഫാരി,എഡ്ജ് എന്നീ ബ്രൗസറുകളിൽ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ യൂസറുടെ കമ്പ്യൂട്ടറിലേക്ക് മാൽവെയർ തനിയെ ഡൗൺലോഡ് ആവും.അടുത്ത സ്‌റ്റെപ്പ് ഗൂഗിൾ ക്രോം എക്‌സ്റ്റൻഷൻ എന്ന വ്യാജേന,ഡൗൺലോഡാവുന്ന ഫയൽ ഓപ്പൺ ചെയ്യാൻ യൂസർമാരെ പ്രേരിപ്പിക്കുകയാണ്.എങ്ങാനും ഈ ഫയലിൽ ക്ലിക്ക് വീണാൽ ഉടൻ വൈറസുകൾ പിസിയിലേക്ക്  കടക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top