18
Jun 2021
Friday

”ഇങ്ങനെ വിചാരിക്കുന്ന തെണ്ടികളെ നല്ല ചവിട്ട് വെച്ച് കൊടുക്കാനാ തോന്നിയത്”

ജീവിതം,ലഹരി,കഞ്ചാവ്..ഇതിനൊക്കെ മൂന്ന് അക്ഷരങ്ങളേ ഉള്ളൂ. ജീവിതം തെരഞ്ഞെടുത്താൽ ജീവിതം ഉണ്ടാകും.മറ്റുള്ളത് തെരഞ്ഞെടുത്താൽ അത് ജീവിതവും കൊണ്ട് പോകും.നടൻ ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുകയാണ്.

ലഹരിക്കടിപ്പെട്ട് ജീവിതം തകർന്ന് ഐസിയുവിൽ എത്തപ്പെട്ട സ്വന്തം കൂട്ടുകാരന്റെ അവസ്ഥ നേരിൽക്കണ്തിനെക്കുറിച്ചാണ് പോസ്റ്റ്.ലഹരിയാണ് ജീവിതത്തെ ആഘോഷമാക്കുന്നതെന്ന വിചാരമുള്ള തെണ്ടികളെ നല്ല ചവിട്ട് വച്ച് കൊടുക്കാനാണ് തോന്നുന്നതെന്നും സങ്കടവും ദേഷ്യവും കലർന്ന വാക്കുകളോടെ ജയസൂര്യ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

‘ ഒരു മാതിരി കോപ്പിലെ ദിവസം ആയിപ്പോയി ‘

രാവിലെ തന്നെ എന്റെ ഒരു ഫ്രണ്ട് വിളിച്ചിട്ട് ചോദിച്ചു. അളിയാ നീ എവിടെയാന്ന്.. ഞാന്‍ പറഞ്ഞു ഞാന്‍ വീട്ടിലുണ്ട് എന്താടാ .. എടാ നമ്മുടെ പ്രശാന്ത് സീരിയസായിട്ട് ഹോസ്പിറ്റലിലാ… നീ പറ്റിയാ ഒന്ന് വാ… ഞാന്‍ വരാടാ …എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് നേരെ ഹോസ്പിറ്റലിലേയ്ക്ക് പോയി.. എന്റെ ദൈവമേ… കോളേജിലെ ചുള്ളന്‍ ചെക്കന്‍ ആയിരുന്നു.പെണ്ണുങ്ങള്‍ ഇവനെ പരിചയപ്പെടാന്‍ പൊറകെ നടന്ന കഥകളൊക്കെ എനിയക്കറിയാം. അവന്‍ ICU വില്‍ കിടക്കുന്ന കിടപ്പ് കണ്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി. ഒരു മെലിഞ്ഞ് ഉണങ്ങിയ ഒരു രൂപം. കണ്ണൊക്കെ കുഴിഞ്ഞ് തൊട്ടാല്‍ ചോര വരും എന്ന് തോന്നിയിരുന്ന കവിളാണ്, അതൊക്കെ ഒട്ടി കവിളെല്ലൊക്കെ ഇപ്പൊ ശരിയക്ക് കാണാം.. ഇവന്‍ Banglore ല്‍ പഠിയ്ക്കാന്‍ പോയതാ.. കോളേജില്‍ പഠിക്കുമ്പോഴേ അത്യാവശ്യം വലിയൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോ cotnroll ചെയ്യാന്‍ ആരുമില്ലല്ലോ.. വൈകുന്നേരമാകുമ്പോ Daily വെള്ളമടി പതുക്കെ അങ്ങ് തൊടങ്ങി..അപ്പന്‍ കാശ് അയച്ചു കൊടുക്കോല്ലോ… അങ്ങനെ കൊറച്ച് വര്‍ഷം കഴിഞ്ഞപ്പോ അവന് തെരക്കേടില്ലാത്ത ഒരു ജോലി കിട്ടി. പിന്നെ വെള്ളമടി മാറി മറ്റേ വലിയായി (കഞ്ചാവ്) കൊറച്ച് കഴിഞ്ഞ് സാറിന് അതീന്നും വളരണം എന്നായി, ജോലിയില്‍ വളര്‍ന്നില്ല പക്ഷേ ഇതില്‍ വളര്‍ന്നു… പച്ച കളര്‍ കാണും, നീല കളര്‍ കാണും, focus കൂടും എന്നൊക്കെ പറഞ്ഞായിരുന്നു ഫുള്‍ അങ്കം.. പിന്നേ LSD എന്ന് പറയുന്ന പുതിയ എന്തോ കുന്തത്തിലേയക്ക് തിരിഞ്ഞു… അതോടെ എല്ലാം തീരുമാനമായി… ഇവന്റെ നിലപാട് ഇതാണ്.. ആകെ ഒരു ജീവിതമേ ഉള്ളൂ.. അത് maximum enjoy ചെയ്യുക.. ഇതാണോ enjoyment? ‘ ‘ആത്മഹത്യ ചെയ്യുന്നവനും ഒരു ന്യായം ഉണ്ടല്ലോ ‘ ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ നല്ല ചവിട്ട് വെച്ച് കൊടുക്കാനാ തോന്നിയത് ആ പാവം അപ്പന്റെയും, അമ്മേടേം മുഖം കണ്ടപ്പൊ.. ആ ICU യുവിന്റെ മുന്‍പില്‍ ഒരു LSD ക്കാരനെയും ഞാനപ്പൊ കണ്ടില്ല. അല്ല ഇനി വന്നാലും അവര്‍ക്കൊന്നും ചെയ്യാനും പറ്റില്ല… ആകെ ഒരു ജീവിതമേയുള്ളൂ..അത് കഞ്ചാവിന് തിന്നാനുള്ളതാണോ,, അതോ മദ്യത്തിന് തിന്നാന്‍ കൊടുക്കാനുള്ളതാണോ എന്ന് തീരുമാനിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് അറിയാതെ പോകും. ഇതാണ് യഥാര്‍ത്ഥ spiritual വഴി എന്ന് ചിന്തിയ്ക്കുന്ന കൊറെ മണ്ടന്‍മാരും ഇവിടെ ഉണ്ട്… ‘ജീവിതം, കഞ്ചാവ് ,ലഹരി’.. ഇതിനൊക്കെ മൂന്ന് അക്ഷരങ്ങളേ ഉള്ളൂ. അതില്‍ ‘ജീവിതം select ചെയ്താല്‍ ജീവിതം ഉണ്ടാകും’ മറ്റേത് select ചെയ്താല്‍ അത് നമ്മുടെ ജീവിതോം കൊണ്ട് പോകും. കണ്ട ആ കാഴ്ച പഠിപ്പിച്ചതാ….

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top