ഭക്തിയിൽ ചാലിച്ച നിറക്കൂട്ടുകൾ

ഭഗവത്ഗീതയിലെ തെരഞ്ഞെടുത്ത നൂറ് ശ്ലോകങ്ങൾക്ക് ജലഛായമൊരുക്കി യിരിക്കുകയാണ് ആലപ്പുഴയിലെ ചിത്രകാരൻ അരുൺ രാമൻ. ട്രൂത്ത് അൺവെയിൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രപ്രദർശനം ദർബാർഹോളിൽ ഒരാഴ്ചയായി നടന്നുവരികയാണ്. ജൂൺ 23 ന് ആരംഭിച്ച പ്രദർശനം ജൂൺ 30 ഓടെ അവസാനിക്കും.
മഹാഭാരത യുദ്ധത്തിൽ കർത്തവ്യ വിമുഖനായി യുദ്ധമുപേക്ഷിക്കാൻ നിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നതാണ് ഗീത. 702 ശ്ലോകങ്ങളുള്ള ഗീതയിലെ തെരഞ്ഞെടുത്ത നൂറ് ശ്ലോകങ്ങളാണ് അരുൺ തന്റെ ജലഛായ ചിത്രങ്ങൾക്ക് വിഷയമാക്കിയിരിക്കുനത്. സൃഷ്ടി, ഈശ്വരനും മനുഷ്യനും ലോകവും എന്ത് ? , ജനനം, പുനർജന്മം, ആത്മാവ്, മനസ്സ്, ബുദ്ധി എന്നിങ്ങനെ പല വിഷയങ്ങളിലാണ് ചിത്രങ്ങൾ ഒരിക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here