കോഴിക്കോട് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം

കോഴിക്കോട് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം. മാവൂര്‍ റോഡിലെ വുഡ്സ് ലാന്റ് ഷോറൂമിന് താഴെയുള്ള ഗോഡൗണിലാണ് തീപിടിച്ചത്. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. ഈ സമയം കെട്ടിടത്തിന് മുകള്‍നിലയില്‍ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.ഇപ്പോള്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here