ഉസ്താദ് ഹോട്ടല്‍ ഓര്‍മ്മചിത്രങ്ങള്‍

രണ്ടാഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ഉസ്താദ് ഹോട്ടല്‍ എന്ന് സിനിമ നമ്മുടെ ഉള്ളുനിറയ്ക്കാന്‍ എത്തിയിട്ട് നാല് കൊല്ലമാകും. കൃത്യമായി പറഞ്ഞാല്‍ 2012ജൂലൈ13നാണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ കോഴിക്കോടന്‍ ചേരുവകളും ചേരുംപടി ചേര്‍ത്തപോലെ ഇറങ്ങിയ അന്‍വര്‍ റഷീദ് ചിത്രമായികുന്നു ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥ അതിന്റെ എല്ലാ രുചികളും ആ സിനിമയില്‍ നിറച്ച് വയക്കുകയും ചെയ്തു. അതു കൊണ്ടാണല്ലോ ഇന്നും ആ സിനിമ ടിവിയില്‍ വരുമ്പോള്‍ കണ്ട് പഴകിയെങ്കിലും ചാനല്‍ മാറ്റാനാകാതെ സ്ക്രീനില്‍ മനസുറപ്പിച്ച് നമ്മള്‍ ഇരുന്ന് പോകുന്നത്. ഗോപിസുന്ദറിന്റെ സംഗീതവും മാമുക്കോയയുടെ നറേഷനും കഥാപാത്രങ്ങളോടൊപ്പം നമ്മളേയും കൊണ്ടുപോയി, ദുബായിലേക്ക്, കോഴിക്കോട്ടേയ്ക്ക്, കോഴിക്കോട്ടെ രുചി പെരുമയിലേക്ക്, മധുരയിലേക്ക്.. പിന്നെ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒത്തിരി മുഹൂര്‍ത്തങ്ങളിലേക്ക്.
ആ ചെറിയ ഹോട്ടല്‍ നിന്നിരുന്ന കടല്‍ക്കരയുടെ എല്ലാ ആഴങ്ങളും ഒളിപ്പിച്ച് ഒരുജോഡി കണ്ണുകള്‍ ഉണ്ടായിരുന്നു ആ സിനിമയില്‍.അത് ഒന്നും പറയാതെ നമ്മെ കരയിച്ചു. ചിന്തിപ്പിച്ചു. അതെ തിലകന്‍ എന്ന ആ മഹാനടന്റേതായിരുന്നു ആ കണ്ണുകള്‍. ഇന്നും കഥാപത്രം നല്‍കിയ നൊമ്പരം മനസില്‍ നിന്ന് മാഞ്ഞവര്‍ ഉണ്ടാകില്ല!! ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം, ഒപ്പം തിലകന്‍ എന്ന മഹാ നടന്റെ അപൂര്‍വ്വ ഫോട്ടോകളും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here