Advertisement

’50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കനത്ത തീരുവ ചുമത്തും’; പുടിന് മുന്നറിയിപ്പുമായി ട്രംപ്

4 days ago
2 minutes Read

50 ദിവസത്തിനുള്ളിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയ്‌ക്കെതിരെ കനത്ത തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നുമായി സമാധാന കരാറിലെത്തിയില്ലെങ്കിൽ റഷ്യയുടെ ശേഷിക്കുന്ന വ്യാപാര പങ്കാളികൾക്കുമേൽ 100 ശതമാനം സെക്കൻഡറി തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യയുമായി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇത് കനത്ത ആഘാതമാകും.യുക്രെയ്‌ന് നാറ്റോയിലൂടെ വലിയ തോതിൽ അമേരിക്ക ആയുധവിതരണം നടത്താൻ തീരുമാനിച്ചുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി നന്ദിയറിയിച്ചു. നാറ്റോ മേധാവിമാർക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന.

റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. പുടിനോട് കൂടുതല്‍ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ‘ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്നയാളാണ് പുടിന്‍. ‘നല്ല രീതിയില്‍ അദ്ദേഹം സംസാരിക്കും. വൈകുന്നേരമാകുമ്പോള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കും’- ട്രംപ് പറഞ്ഞു.

Story Highlights : Trump threatens tariffs against Russia if no Ukraine deal within 50 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top