തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം; ഒരുക്കങ്ങളിലേക്ക് കടക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം. തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ശില്‍പശാലകളും പൊതുയോഗങ്ങളും ഉള്‍പ്പടെ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാകേണ്ടത് അനിവാര്യം എന്നാണ് സിപിഐഎം വിലയിരുത്തല്‍.
ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രധാന അജണ്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നലെ സംസ്ഥന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ഓണത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാലുടന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
ശില്‍പശാലകളും പൊതുപരിപാടികളുമൊക്കെയായി രാഷ്ട്രീയ രംഗം സജീവമാക്കാനാണ് തീരുമാനം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സിപിഐഎം ഒരു ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Story Highlights : CPIM to prepare for local elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here