സമ്മാനമായി ലഭിച്ച ലാപ്‌ടോപ് വിൽക്കാൻ ശ്രമിച്ച ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തി

സ്‌കൂളിലെ മികച്ച വിദ്യാർത്ഥിയ്ക്കുള്ള സമ്മാനമായി ലഭിച്ച ലാപ്‌ടോപ് വിൽക്കാൻ ശ്രമിച്ച ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. ലാപ് ടോപ് വിറ്റ് മദ്യം വാങ്ങാനായി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കയ്യേറ്റമാണ് കൊലപാതകത്തിലെത്തിച്ചത്.
മൂന്ന് വർഷം മുമ്പ് എട്ടാം ക്ലാസിൽ പഠിക്കവെയാണ് പെൺകുട്ടിയ്ക്ക് മികച്ച വിദ്യാർത്ഥിയിക്കുള്ള സമ്മാനമായി ലാപ്‌ടോപ് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹത്തിന് ശേഷം സ്‌കൂളിൽ പോയിട്ടില്ല.
മദ്യപാനിയായ ഭർത്താവ് മദ്യപിക്കാനായി ലാപ്‌ടോപ്പ് വിൽക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടർന്നുണ്ടായ കയ്യേറ്റത്തിലാണ് ഭർത്താവ് ഹർഫൂൽ കൊല്ലപ്പെട്ടത്. 20 വയസ്സാണ് ഹർഫൂലിന്റെ പ്രായം. ഒരു ഓട്ടോ മൊബെൽ സെന്ററിൽ ജോലിക്കാരനായിരുന്നു ഹർഫൂൽ.
നിലവിൽ വിദ്യാർത്ഥിയല്ലാത്ത തന്റെ ഭാര്യയ്ക്ക് എന്തിനാണ് ലാപ്‌ടോപ് എന്നാണ് ഇയാൾ ചോദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കുടിവെള്ളം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മൺകൂജകൊണ്ടാണ് പെൺകുട്ടി ഇയാളുടെ തലക്കടിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ. പെൺകുട്ടിയെ അറെസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടികൾക്കായുള്ള ജുവനൈൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here