സർ ജി,അത് ശരിയായി!!
July 2, 2016
1 minute Read

ഐഡിയ മൊബൈൽ നെറ്റ് വർക്കിനു നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചു.പ്രധാന സെർവറിനുണ്ടായ തകരാർ നേരെയാക്കിയതോടെയാണ് രാവിലെ മുതൽ ഐഡിയ ഉപയോക്താക്കളെ വലച്ച പ്രശ്നം അവസാനിച്ചത്.
രാവിലെ ഏഴ് മണി മുതലാണ് രാജ്യത്തെ ഐഡിയ ഫോണുകൾ നിശ്ചലമായത്. കോൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിച്ചിരുന്നില്ല. കസ്റ്റമർ കെയറിലേക്ക് പോലും വിളിക്കാനാവാത്ത അവസ്ഥയായിരുന്നു.മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാത്തതിനെത്തുടർന്ന് വിവിധ ഐഡിയ ഔട്ട്ലെറ്റുകളിലെത്തി ഉപയോക്താക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.സോഷ്യൽ മീഡിയ വഴിയും വൻ പ്രചാരമാണ് ലഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement