മുസ്ലീം ലീഗ് ഏക സിവിൽകോഡിന് പച്ചക്കൊടി നൽകില്ല

ഏക സിവിൽ കോഡ് അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീർ. ഏക സിവിൽ കോഡ് ശരീആത്തിന് എതിരാണെന്നും എം പി പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും നടപ്പിലാക്കുന്നത് തടയുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഏക സിവിൽകോഡ് നടപ്പാക്കുന്നതിനാവശ്യമായ പരിശോധനകൾക്ക് കേന്ദ്രസർക്കാർ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് സിവിൽകോഡിനെ എതിർത്ത് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കുമിടയിൽ സമവായമില്ലെന്നിരിക്കെ നിയമം നടപ്പിലാക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ.

ഇന്ത്യയിൽ അതത് സമുധായങ്ങൾക്ക് അവരുടേതായ വ്യക്തി നിയമം നിലനിൽക്കെ നിയമങ്ങൾ ഏകീകരിക്കുന്നത് ഏറെ വിവാദങ്ങൾക്ക് നയിച്ചേക്കും. വിവാഹ, സ്വത്തവകാശ നിയങ്ങളടക്കം പല മത സമുദായങ്ങൾക്കും വ്യത്യസ്ത നിയമമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കും മത സമുദായങ്ങൾക്കും ഇതിൽ വ്യത്യസ്ത നിലപാടാണെന്നിരിക്കെ നിയമം ഏകീകരിക്കുന്നത് എളുപ്പമാകില്ല. നിയമം എന്നതിലുപരി വൈകാരികമാണ് ഇത് എന്നിരിക്കെ സംഘപരിവാറിന്റെയും ബിജെപിയുടേയും അജണ്ഡകൾക്ക് അനുസൃതമായാണ് നിയമമന്ത്രാലയത്തിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top