ധാക്ക ഭീകരാക്രമണത്തിൽ 20 വിദേശികളും 6 ഭീകരരും കൊല്ലപ്പെട്ടു

ധാക്കയിൽ നയതന്ത്ര മേഖലയിലെ റെസ്റ്റോറന്റിൽ കമമാൻഡോ സംഘവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 വിദേശികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.
ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ സുരക്ഷാ സംഘം നടത്തിയ നീക്കത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ആറ് ഭീകരരെ സൈന്യം വധിച്ചു.ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടാനായതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു.
20 മൃതശരീരങ്ങൾ കണ്ടെത്തിയന്നും അതിൽ മിക്കവയും മാരകായുധങ്ങളാൽ മുറിവേറ്റവയാണെന്നും ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ നയീം അശ്ഫാഖ് ചൗധരി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. നൂറോളം വരുന്ന കമാൻഡോകൾ ഭീകരരുടെ താവളത്തിലേക്ക് ഇടിച്ചുകയറി ഏതാനും ബന്ദികളെ മോചിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് ഹൊലേ ആർട്ടിസാൻ എന്ന സ്പാനിഷ് റസ്റ്റാറൻറിനുള്ളിലേക്ക് ഭീകരർ അതിക്രമിച്ച് കയറിയത്. തുടർന്ന് ഭീകരർ വിദേശികൾ ഉൾപ്പെടെയുള്ള 35 പേരെ ബന്ദികളാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here