ഉസൈൻ ബോൾട്ട് റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുമെന്നതിൽ സംശയം
ഉസൈൻ ബോൾട്ട് ജമൈക്കൻ ഒളിമ്പിക്‌സ് ട്രയൽസിൽനിന്ന് പിന്മാറി. 100 മീറ്റർ ഫൈനലിന് മുമ്പാണ് അതിവേഗ ഓട്ടക്കാരന്റെ ഈ പിന്മാറ്റം. പരിക്ക് കാരണമാണ് പിന്മാറുന്നതെന്ന് ബോൾട്ട് അറിയിച്ചതോടെ താരം റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുമെന്നതിൽ സംശയമായി.
100 മീറ്ററിലോ 200 മീറ്ററിലോ 4 ഗുണം 100 മീറ്ററിലോ മത്സരിക്കാൻ ലോകത്തെ മികച്ച താരങ്ങളിലൊരാളാണങ്കിലും ബോൾട്ടിന് അടക്കം കഴിയില്ല. ആദ്യം യോഗ്യത തെളിയിക്കണം. അതാണ് ജമൈക്കൻ നിയമം. അന്താരാഷ്ട്ര അത്‌ലറ്റിക് മത്സരത്തിൽ ഈ നിയമമില്ല. നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം.
ജമൈക്കയിൽ യൊഹാൻ ബ്ലേക്, നിക്കൽ അഷ്മീഡ് എന്നിവർ ബോൾട്ടിന് വെല്ലുവിളിയുയർത്താൻ പോന്നവരാണ്. നാലുവർഷം മുമ്പ് ലണ്ടൻ ഒളിമ്പിക്‌സിന്റെ ട്രയൽസിൽ ഉസൈൻ ബോൾട്ടിനെ മറികടന്നവനാണ് യൊഹാൻ ബ്ലേക്. ഈ സീസണിൽ 9.94 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്തിയവരാണ് ബ്ലേക്കും അഷ്മീഡും. മാത്രമല്ല, 10 സെക്കൻഡിൽ താഴെ 100 മീറ്റർ ഒതുക്കിയ
അസഫ പവലും കെമർ ബെയ്‌ലി കോലെയും വെല്ലുവിളിയുയർത്തുന്നവരാണ്.
ഈ വർഷത്തെ ഏറ്റവും മികച്ച് വേഗം കുറിക്കാൻ ഉസൈൻ ബോൾട്ടിനായിരുന്നില്ല. ഫ്രാൻസിസ് ജിമ്മി വികോട്ട് ആണ് 9.86 സെക്കൻഡിൽ ഈ നേട്ടം സ്വന്തമാക്കിയത്. ബോൾട്ടിന്റെ മികച്ച വേഗം 9.88 സെക്കൻഡാണ്. മാത്രമല്ല 200 മീറ്ററിൽ ബോൾട്ട് ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here