ഇവ ഡൗൺലോഡ് ചെയ്ത് ആപ്പിലാവല്ലേ!!

നിങ്ങളുടെ ഫോൺ പതിവായി ഹാങ്ങ് ആവാറുണ്ടോ ത്രെ ചാർജ് ചെയ്താലും ബാറ്ററിചാർജ് ഫുൾ ആവാത്തത് എന്താണെന്ന് ചിന്തിക്കാറുണ്ടോ. എങ്കിൽ ഈ പറയുന്നത് നിങ്ങൾക്കു വേണ്ടിയാണ്. താഴെപ്പറയുന്ന ആപ്ലിക്കേഷനുകൾ ഫോണിലുണ്ടെങ്കിൽ വേഗം അൺ ഇൻസ്റ്റാൾ ചെയ്‌തോളൂ. ബാറ്ററി ചാർജ് ലാഭിക്കാം,ഫോൺ ഹാങ്ങാവുന്നതും ഒഴിവാക്കാം.
ബാറ്ററി സേവർ ആപ്
തെറ്റായ സന്ദേശങ്ങൾ നല്കി നിങ്ങളെ വലയ്ക്കുന്ന ഭീകരനാണിവൻ. ഫോൺ ഹാങ്ങാവാനുള്ള പ്രധാന കാരണവും ഇതു തന്നെ.
ആന്റിവൈറസ് ആപ്ലിക്കേഷനുകൾ
ആൻഡ്രോയിഡ് ഫോണുകൾക്ക് ആന്റിവൈറസ് ആപ്ലിക്കേഷനുകളുടെ ആവശ്യമേ ഇല്ല.ഇതറിയാതെ ഇൻസ്റ്റാൾ ചെയ്ത ആന്റിവൈറസ് വല്ലതും ഫോണിലുണ്ടെങ്കിൽ ഉടൻ ഇറക്കിവിട്ടോളൂ. ബാറ്ററി ചാർജ് തീർക്കുന്ന കുഴപ്പക്കാരാണ് ഇക്കൂട്ടരും.
പെർഫോമൻസ് ബൂസ്റ്റർ കാഷെ ക്ലിയറിംഗ് ആപ്ലിക്കേഷനുകൾ
പറയുന്നത് ക്ലീൻ മാസ്‌ററർ പോലെയുള്ള ചങ്ങാതിമാരെപ്പറ്റിത്തന്നെ.കാര്യം സംഗതി നല്ലതൊക്കെത്തന്നെയാണ്.പക്ഷേ ബാറ്ററി ചാർജ് ഠപ്പേന്ന് തീർക്കാൻ മിടുക്കരുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here