ഈ വർഷത്തെ സുപ്രധാനമുഹൂർത്തെക്കുറിച്ച് ദുൽഖർ

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള യുവാക്കളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കിയ ദുർഖർ സൽമാന് ജിക്യു പുരസ്‌കാരം സമ്മാനിച്ചത് ആമിർഖാൻ. ഈ വർഷത്തെ സുപ്രധാന മുഹൂർത്തമെന്നാണ് ഇതിനെ ദുൽഖർ വിശേഷിപ്പിച്ചത്.ന്യൂഡൽഹിയിലെ ഹയാത്ത് റീജൻസിയിലായിരുന്നു ചടങ്ങ്.ഭാര്യ അമാലും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു.
കലാകായികരംഗത്ത് മുൻപന്തിയിലെത്തി യുവാക്കളിൽ സ്വാധിന ചെലുത്തുന്ന അമ്പത് പേരുടെ പട്ടികയാണ് ജിക്യു മാഗസിൻ പുറത്തുവിട്ടത്. മലയാളി ഗായകൻ ബെന്നി ദയാൽ രണ്ടാം സ്ഥാനത്തെത്തി. വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ ബിശ്വപതി സർക്കാരും അരുണാബ് കുമാറുമാണ് ഒന്നാം സ്ഥാനത്ത്.
Highlight of the year! Received my award from the amazing @aamir_khan ! Thank you sir for being so warm & gracious ? pic.twitter.com/aNIG1e0yLL
— dulquer salmaan (@dulQuer) July 2, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here