ആ ക്രൂരകൊലപാതകത്തിന് പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള പക

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ പട്ടാപ്പകല്‍ റെയില്‍വേ സ്റ്റേഷനില്‍ വെട്ടിനുറുക്കിയത് പ്രണയം നിരസിച്ചതിനെന്ന് പ്രതി. സ്വാതിയെ കുത്തികൊന്നതിന് കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതി രാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വാതിയുടെ വീടിനു സമീപം കുറച്ച് കാലം രാംകുമാര്‍ താമസിച്ചിരുന്നു. ഇക്കാലയളവിലാണ് രാംകുമാറിന് സ്വാതിയോട് ഇഷ്ടം തോന്നുന്നത്. പ്രണയം തുറന്ന് പറഞ്ഞെങ്കിലും സ്വാതി അത് നിഷേധിച്ചു. അതോടെ പ്രണയം പകയായി. കൊലപാതകം നടന്ന അന്നും രാം കുമാര്‍ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും പ്രണയം വീണ്ടും തുറന്ന് പറയാന്‍ തന്നെയായിരുന്നു. അപ്പോഴും പ്രണയം സ്വാതി നിരസിക്കുകയും ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാകുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് രാംകുമാര്‍ കത്തിയെടുത്ത് സ്വാതിയുടെ കഴുത്തിലും മുഖത്തും കത്തികൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. സ്വാതി നിലത്ത് വീണ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പ്രതി താമസിച്ച ലോഡ്ജിന്റെ ഉടമയാണ് തിരിച്ചറിഞ്ഞത്.
കാലത്ത് 6.45നാണ് ആക്രമണം നടന്നത്. കുത്തേറ്റ് നിലത്ത് കിടന്ന സ്വാതി രണ്ട് മണിക്കൂറോളം പ്ലാറ്റ് ഫോമില്‍ കിടന്നു. യാത്രക്കാരാരും സ്വാതിയെ തിരിഞ്ഞ് നോക്കിയതും ഇല്ല. അക്രമിയെ തടഞ്ഞതും ഇല്ല. പോലീസ് എത്തിയാണ് സ്വാതിയെ ആശുപത്രിയില്‍ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here