കൂലിയിലെ ആദ്യ ഗാനം നാളെ ; അനൗൺസ്മെന്റ് വീഡിയോ പുറത്ത്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ ആദ്യ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. ഗാനത്തിന്റെ വരവ് അനൗൺസ് ചെയ്ത്കൊണ്ട് പുറത്തിറക്കിയ സ്പെഷ്യൽ വിഡിയോയിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതിനകം ഒരു പ്രമോ പതിപ്പ് പുറത്തിറക്കിയിട്ടുള്ള ‘ചിക്കിട്ട്’ എന്ന ഗാനമാണ് നാളെ പുറത്തിറങ്ങാനിരിക്കുന്നത്. പ്രമോ ഗാനത്തിൽ ടി രാജേന്ദ്രന്റെ ഒരു പഴയ അഭിമുഖത്തിലെ ശബ്ദ ശകലം താളാത്മകമായി അനിരുദ്ധ് മിക്സ് ചെയ്തത് ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ പ്രമോ ഇറങ്ങി 6 മാസത്തിന് ശേഷമാണു ഗാനത്തിന്റെ മുഴുനീള പതിപ്പ് ആരാധകരിലേക്കെത്തുന്നത്.
അനൗൺസ്മെന്റ് വിഡിയോയിൽ അനിരുദ്ധിനൊപ്പം ഡാൻസ് മാസ്റ്റർ സാൻഡി മാസ്റ്ററും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ വീഡിയോ ഗാനത്തിന്റെ രംഗങ്ങൾ വളരെ പരിമിതമായി മതം ഉൾപ്പെടുത്തിയ ലിറിക്കൽ വീഡിയോ ഗാനമാവും നാളെ പുറത്തിറങ്ങുക. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് 5 മണിക്കൂർ കൊണ്ട് എട്ടര ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്.
രജനികാന്തിനൊപ്പം, ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷിന്റെ lcu എന്ന സിനിമാറ്റിക് യൂണിവേഴ്സിൽ കൂലി ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കോലിയുടെ പ്രതിപാദ്യ വിഷയം.
Story Highlights :The first song of coolie will be released tomorrow; the announcement video is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here