മെസ്സി തിരിച്ചുവരും

ഇന്റർനാഷണൽ ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ അർജന്റീനൻ നായകൻ ലയണൽ മെസ്സി തിരിച്ചുവരുമെന്ന് റിപ്പോർട്ട്. അർജന്റീന ദിനപത്രമായ ലാ നാസിയൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിയുടെ ഭാര്യയെ ഉദ്ദരിച്ചാണ് വാർത്ത.
യൂറോകപ്പ് ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് മെസ്സി വിരമിച്ചത്. അവസാന നിമിഷം പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തിയതോടെ അർജന്റീനയ്ക്ക് കപ്പ് ന്ടമാകുകയായിരുന്നു.
എന്നാൽ മെസ്സിയുടെ വിരമിക്കൽ അരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ലോകം മുഴുവൻ മെസ്സിയുടെ തിരിച്ചുവരവിനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഏവർക്കും പ്രതീക്ഷ നൽകുന്ന വാർത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാൽ മെസ്സിയുടെ തിരിച്ചുവരവ് എന്ന് ഉണ്ടാകും എന്ന കാര്യത്തിൽ പത്രം ഉറപ്പുനൽകുന്നില്ല. പെലെ ക്രീസ്‌റ്റ്യോനോ റൊണാൾഡോയും അർജന്റീനൻ ഇതിഹാസം ഡീേേഗാ മറഡോണയുമടക്കം മെസ്സിയോട് തിരുച്ചുവരാൻ അഭ്യർത്ഥിച്ചിരുന്നു.
നവംബറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ മെസ്സി കളിക്കാൻ സാധ്യതയില്ല. റഷ്യയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ മെസ്സി ഉണ്ടാകും.
ഇതിനിടെ മെസി വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അർജൻറീനയിൽ ആരാധകർ പ്രകടനം നടത്തി. കനത്ത മഴ വകവയ്ക്കാതെയാണ് ആരാധകർ പ്രകടനത്തിന് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here