ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു
ഇറാന്‍ നവസിനിമാ യുഗത്തിന്റെ വക്താവ് എന്നറിയപ്പെടുന്ന സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ക്കും സുപരിചിതനാണ് ഇദ്ദേഹം.
തീയറ്ററിനകത്തെ പ്രേക്ഷകരുടെ മുഖഭാവം കൊണ്ട് മാത്രം ഒരുക്കിയ ‘ഷിറിന്‍’ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. എഴുപതുകളിലാണ് കിരൊസ്താമിയുടെ ചലച്ചിത്രങ്ങള്‍ ലോകസിനിമാ ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നത്.
അതോടെ ഇറാനിയന്‍ സിനിമയ്ക്ക് അന്ന് വരെ ലഭിച്ച മുഖം മാറി. നാല് ശതാബ്ദക്കാലത്തെ ചലച്ചിത്ര ജീവിതത്തില്‍ നാല്‍പതോളം ചിത്രങ്ങളാണ് ഇദ്ദേഹം സമ്മാനിച്ചത്. ഇതില്‍ 1997ല്‍ ഇറങ്ങിയ ചിത്രം ടേസ്റ്റ് ഓഫ് ചെറിയ്ക്ക് പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചിരുന്നു. തിരക്കഥാകൃത്തായും ഫോട്ടോഗ്രാഫറായും നിര്‍മ്മാതാവായും ഇദ്ദേഹം സിനിമാ ലോകത്ത് ജീവിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here