‘നെരുപ്പ്ഡാ’ നായകൻ രജനികാന്ത് അല്ല
July 8, 2016
0 minutes Read

നെരുപ്പ് ഡാ എന്ന കാബാലിയിലെ രജനീകാന്തിന്റെ പഞ്ച് ലൈൻ ചിത്രം ഇറങ്ങുന്നതിനു മുന്നേ വൈറലാണ്. എന്നാൽ കാബാലിയിലെ ഈ പഞ്ച് ലൈൻ ചിത്രമാക്കുമ്പോൾ നായകൻ രജനീകാന്ത് അല്ല. പ്രഭുവിന്റെ മകനും യുവനടനുമായ വിക്രം പ്രഭുവാണ് നായകൻ. പുതുമുഖം ബി അശോക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിർമ്മാതാക്കൾക്ക് ചിത്രത്തിന് നെരുപ്പുഡാ എന്ന് പേരിട്ടതിൽ വ്യക്തമായ കാരണമുണ്ട്. അഗ്നിശമന സേന വിഭാഗക്കാരുടെ കഥപറയുന്ന ചിത്രത്തിൽ ഫയർമാനായാണ് വിക്രം എത്തുന്നത്. അതുകൊണ്ടുതന്നെ നെരുപ്പ് ഡാ അല്ലാതെ മറ്റൊരു പരേ് ചിത്രത്തിന് ചേരില്ലെന്നാണ് ഇവരുടെ വാദം. നിക്കി ഗിൽറാണിയാണ് ചിത്രത്തിലെ നായിക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement