തല മുടി അഴിച്ചിടേണ്ട ആരെങ്കിലും കട്ടോണ്ടുപോകും

പൊന്നുവില അതൊക്കെ പഴഞ്ചൻ പ്രയോഗം. സ്വർണ്ണവും പണവും നിറയെ ഉണ്ടായിട്ടും തമിഴ്‌നാട്ടിലെവിരുധ്‌നഗർ ജില്ലയിലെ മാരിയമ്മൻ കോവിലിൽനിന്ന് മോഷണം പോയത് 800 കിലോ ഗ്രാം തലമുടി. മാരിയമ്മൻ കോവിലിൽ വഴിപാടിന്റെ ഭാഗമായി വിശ്വാസികൾ തല മുണ്ഡനം ചെയ്യാറുണ്ട്. ഇങ്ങനെ വഴിപാടായി കോവിലിൽ ലഭിച്ച തലമുടിയാണ് കള്ളൻമാർ കൊണ്ടുപോയത്.
ഏകദേശം 45 ലക്ഷം രൂപ വിലവരുന്ന തലമുടിയാണ് കവർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ അമ്പലങ്ങളിൽനി്ന്ന തലമുടി വിഗ്ഗ് നിർമ്മാണത്തിനായി യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത് പതിവാണ ്.
വെള്ളിയാഴ്ച ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മൂന്ന് വർഷമായി ഭക്തർ നൽകിക്കൊണ്ടിരുന്ന മുടിയാണ് മോഷണം പോയതെന്ന് ക്ഷേത്ര പൂജാരി പറഞ്ഞു. മൂന്ന വർഷം മുമ്പ് അവസാനമായി ലേലം നടന്നപ്പോൾ 3.33 കോടി രൂപയാണ് ക്ഷേത്രത്തിന് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here