ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിൽ ?

അന്താരാഷ്ട്ര തലത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദ സംഘടന ഇസ്ളാമിക് സ്റ്റേറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നതിന്റെ സൂചനകൾ ഇന്റലിജൻസിന് ലഭ്യമായി. അവരുടെ പ്രവർത്തനങ്ങൾക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള ആളുകൾ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. കാസറഗോഡ് – കർണാടക അതിർത്തിയാണ് ഇവരുടെ പ്രധാന കേന്ദ്രം. കോഴിക്കോട് വരെയുള്ള ജില്ലകളിലെത്തി ചെറുപ്പക്കാരെ കാണുന്നതായും തിരഞ്ഞെടുക്കുന്നവരെ അഫ്‌ഗാനിസ്ഥാനിലേക്കോ ലിബിയയിലേക്കോ റിക്രൂട്ട് ചെയ്യുന്നതാണ് ഇവരുടെ രീതി. അഫ്‌ഗാനിസ്ഥാനിലാണ് പരിശീലനം നൽകുന്നതെന്നും സൂചനകൾ ഉണ്ട്.
കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ചു കുടുംബങ്ങളിൽ നിന്നായി 16 പേരും തിരുവനന്തപുരത്തു നിന്നു ഒരു പെൺകുട്ടിയെയും ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തോടെ അന്വേഷണം ബലപ്പെടുത്തുകയാണ്. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.
കാസർകോട്ട് പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് അഞ്ചു കുടുംബങ്ങളിലെ 13 ആളുകളെ കാണാതായത്. ഇവർ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നുവെന്ന സംശയത്തിൽ ബന്ധുക്കളിൽ ചിലർ പോലീസിനെ സമീപിക്കുകയായിരുന്നു. പടന്നയിൽ താമസിക്കുന്ന ഹക്കീമിന്റെ മകൻ ഹഫീസുദ്ദിൻ ശ്രീലങ്കയിലേക്കു മതപഠനത്തിനായാണ് വീട്ടിൽ നിന്നും പോയത്. കുറച്ചു നാളുകൾക്കു ശേഷം തന്നെ ഇനി കാണില്ലെന്ന് കാണിച്ചു അഫ്‌ഗാനിസ്ഥാൻ നമ്പറിൽ നിന്നും വീട്ടുകാർക്ക്മെസ്സേജ് കിട്ടുകയായിരുന്നു. ഒരുമാസത്തിനിടയിലാണ് പാലക്കാടുനിന്നു രണ്ടു ദമ്പതികളെയും കാസർകോട് നിന്ന് 12 പേരെയും കാണാതായത്.
അഞ്ചു കുടുംബങ്ങളെ കാണാതായത് അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനോടകം തന്നെ അന്വേഷണത്തിനായി മുഖ്യമന്ത്രി നിർദേശം നൽകിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here