കിരീടമില്ല, ഫെഡറർ പടിയിറങ്ങി

വിംബിൾഡൺ കിരീടം സ്വന്തമാക്കാനാകാതെ റോജർഫെഡറർ പടിയിറങ്ങി. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ നിശബ്ദരാണ് ഫെഡററുടെ ആരാധകർ.
ആറാം സീഡ് താരം മിലോസ് റോണിക്കിനോട് പരാജയപ്പെട്ടാണ് ഫെഡററുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. വിംബിൾഡൺ കിരീടം സ്വന്തമാക്കി നഷ്ടപ്രതാപം വീണ്ടെടുരക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരവും ആരാധകരും. 2012 ലാണ് ഫെഡറർ അവസാനമായി വിംബിൾഡൺ സ്വന്തമാക്കിയത്.
എന്നാൽ ഈ ജയത്തോടെ റോണിക്കിന് ഇത് ചരിത്രനേട്ടമാണ്. ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ കനേഡിയൻ താരമായി റോണിക്ക്. സെമിയിലെ അഞ്ചാം സെറ്റിലാണ് റോണിക്കിൻറ വിജയവും ഫെഡററുടെ പരാജയവും ഉറപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ബ്രിസ്ബണിൽ നടന്ന ഓപ്പണിൽ ഫെഡററെ തോൽപ്പിച്ചാണ് റോണിക്ക് കിരീടം നേടിയത്. 2014 ൽ വിംബിൾഡണിന്റെയും കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിന്റെയും സെമിയിലെത്തിയതാണ് റോണിക്കിന്റെ നേട്ടങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here