പ്രാർത്ഥനകൾ ബാക്കിയാക്കി ആ കുരുന്ന് യാത്രയായി

ഒരു പ്രാർത്ഥനയ്ക്കും ആ കുരുന്ന് ജീവൻ പിടിച്ചു വെക്കാനായില്ല. പ്രാർത്ഥനകൾ ബാക്കിയാക്കി അവൾ മറഞ്ഞു. അമിത വേഗതയിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്തുവയസ്സുകാരി രമ്യ മരണത്തിന് കീഴടങ്ങി. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിലായിരുന്ന രമ്യ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. തലയിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണമെന്ന് രമ്യയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.
ഹൈദരാബാദിലെ പഞ്ചഗുട്ടയിൽവെച്ചാണ് പുതിയ സ്‌കൂളിലേക്ക് ആദ്യമായി പോകുകയായിരുന്ന രമ്യയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. അപകടത്തിൽ രമ്യയുടെ മാതൃ സഹോദരൻ രാജേഷും മരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ രമ്യയുടെ അമ്മ, മറ്റൊരു മാതൃ സഹോദരൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
രമ്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചിട്ട 20 കാരൻ ശ്രാവലിനെ പോലീസ് അറെസ്റ്റ് ചെയ്തു. സിനിമാ ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്നോർത്താണ് താൻ അമിത വേഗതയിൽ വാഹനമോടിച്ചതെന്നാണ് ശ്രാവൽ പോലീസിന് നൽകിയ മൊഴി. എന്നാൽ സംഭവ സമയം ശ്രാവൽ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here