റിയോയിലേക്ക് രഞ്ജിത്ത് മഹേശ്വരിയും

റിയോയിൽ നടക്കാനിരിക്കുന്ന ലോക ഒളിമ്പിക് മത്സരത്തിന് കേരളത്തിൽനിന്ന് രഞ്ജിത്ത് മഹേശ്വരിയും. ഇന്ത്യയിലെ തന്നെ പ്രമുഖ ട്രിപ്പിൾ ജംബ് താരമായ രഞ്ജിത്ത് ഒളിമ്പിക്ക് മത്സരത്തിനുള്ള യോഗ്യത നേടി.
2006 ൽ നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമം കാഴ്ച വെച്ച രഞ്ജിത്തിന് ലോക ഒളിമ്പിക്‌സിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാ ണ് പ്രതീക്ഷ. ഗുവാഹട്ടിയിൽ 2007 ൽ മികച്ച ചാട്ടമായ 17.04 മീറ്റർ രഞ്ജിത്ത് സ്വന്തമാക്കിയിരുന്നു. 2008 ൽ ബീജിങ്ങ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രഞ്ജിത്തും ഉണ്ടായിരുന്നു.
ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഏറെ നാളായി രഞ്ജിത്തിനെ മത്സരങ്ങളിൽനിന്ന് മാറ്റി നിർത്തിയിരുന്നു. അർജ്ജുന അവാർഡും ഇക്കാരണത്താൽ രഞ്ജിത്തിന് നഷ്ടമായിരുന്നു.
2008ൽ രഞ്ജിത്ത് മഹേശ്വരിയെ ഉത്തേജക പരിശോധന നടത്തിയ നാഷണൽ ഡോംപിങ് ടെസ്റ്റ് ലബോറട്ടറിയ്ക്ക് ഡബ്ല്യു എ ഡി എ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീടാണ് ലബോറട്ടറിയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതേ തുടർന്ന് മൂന്ന് മാസത്തേക്ക് രഞ്ജിത്തിനെ വിലക്കിയിരുന്നു.
രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡ അറിയിക്കുകയും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. പോൾ വാൾട്ടറും, ദേശീയ താരവുമായ വി.എസ് ശ്രീരേഖയാണ് രഞ്ജിത്തിന്റെ ഭാര്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here