ഫോട്ടോ കാണിച്ച് ആളെ പറ്റിക്കുന്നോ!!!

സ്ഥലം ;മഹാരാജാസ് കോളേജ്
സന്ദർഭം; 1970കളിലെ ഒരു കോളേജ് ചിത്രം
ഈ അടിക്കുറിപ്പോടെയുള്ള ചിത്രം കണ്ട് ഇതിലെന്ത് വിശേഷം എന്ന് ചിന്തിച്ച് വായിക്കാതെ വിട്ടുകളയാൻ ഒരുങ്ങുകയാണോ. ഫോട്ടോയിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ,മുൻ നിരയിൽ അഞ്ചാമത് നിൽക്കുന്ന ആ ചെറുപ്പക്കാരൻ നിങ്ങൾക്ക് സുപരിചിതനല്ലേ?
അത്ഭുതപ്പെടേണ്ട,അത് ടോവിനോ തോമസ് തന്നെയാണ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടൻ! ഈ ചെറുപ്പക്കാരൻ എങ്ങനെ 1970കളിലെ കോളേജ് ഫോട്ടോയിൽ ഇടംപിടിച്ചു എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. നവാഗത സംവിധായകൻ ടോം ഇമ്മട്ടിയാണ് അതിന് കാരണക്കാരൻ. ഈ ചിത്രവും സംവിധായകനും തമ്മിലൊരു ബന്ധമുണ്ട്.
ആദ്യചിത്രമായ ഒരു മെക്‌സിക്കൻ അപാരതയിലൂടെ 1970കളിലെ മഹാരാജാസ് കോളേജിന്റെ കഥ പറയാനുള്ള ശ്രമത്തിലാണ് ടോം ഇമ്മട്ടി. ഗൃഹാതുരമായ കാലം വെള്ളിത്തിരയിലേക്ക് പകർത്തണമെങ്കിൽ അനുയോജ്യരായ അഭിനേതാക്കളെയും കണ്ടെത്തണമല്ലോ. ടോവിനോ തോമസും രൂപേഷ് പീതാംബരനുമാണ് മുഖ്യ വേഷങ്ങളിലഭിനയിക്കുന്നത്. മറ്റ് അഭിനേതാക്കളെ കണ്ടെത്താൻ സംവിധായകൻ ഒരു ബുദ്ധി പ്രയോഗിച്ചു.അഭിനേതാക്കളാകാൻ താല്പര്യമുള്ളവർ 1970-75 കാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധം വസ്ത്രഭാവാദികളോടെ എത്താൻ ആവശ്യപ്പെട്ട് പരസ്യം നല്കി.
പരസ്യം കണ്ട് അമ്പതിലേറെ പേരാണ് സ്‌ക്രീനിങ്ങിനെത്തിയത്.സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here