ദുൽഖറിന്റെ വേഫെറർ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം ‘ലോക’

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെററിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം ‘ലോക: ചാപ്റ്റർ 1 : ചന്ദ്രയുടെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിൽ നസ്ലെന്റെയും കല്യാണി പ്രിയദർശന്റെയും ചിത്രമാണ് കൊടുത്തിട്ടുള്ളത്. പോസ്റ്റ് അപ്പൊക്കാലിപ്റ്റിക്ക് സ്വഭാവമുള്ള കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റേതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
കത്തി പോലിരിക്കുന്ന ഒരു ആയുധവുമായി ഒരു പോരാളിയുടെ വേഷത്തിൽ നിൽക്കുന്നതായാണ് കല്യാണിയെ കാണിച്ചിരിക്കുന്നത്. ഒപ്പം നിലത്ത് ഭയന്ന് അലറിവിളിച്ച് ഇരിക്കുകയാണ് നസ്ലെൻ. ഡൊമിനിക്ക് അരുൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ രവിയാണ്.
യൂണിവേഴ്‌സിൽ തുടർന്ന് നിർമ്മിക്കാൻ പോകുന്ന ചിത്രങ്ങളിൽ ദുൽഖർ സൽമാനും ടോവിനോ തോമസും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലോക: ചാപ്റ്റർ 1 : ചന്ദ്രയിലും ഇരുവരുടെയും അതിഥി വേഷങ്ങൾ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ്. പത്താൻ, ഖുദാ ഹാഫിസ്, റായിസ് തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത യാനിക്ക് ബെൻ ആണ് ലോക: ചാപ്റ്റർ 1 : ചന്ദ്രയുടെ ആക്ഷൻ രംഗനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights :‘Lokah’ is the first film in Dulquer’s Wayfarer Cinematic Universe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here